അങ്ങനെ പാചക വാതകത്തിലും പണി വരുമെന്ന് ഉറപ്പായി. സിലിണ്ടർ ബുക്കിങ്ങിൽ നവംബർ 1 വൻ മാറ്റങ്ങൾ. പുതിയ നിയമങ്ങൾ.

അങ്ങനെ പാചക വാതകത്തിലും പണി വരുമെന്ന് ഉറപ്പായി.  സിലിണ്ടർ ബുക്കിങ്ങിൽ  നവംബർ 1  വൻ മാറ്റങ്ങൾ. പുതിയ നിയമങ്ങൾ.
Oct 29, 2026 12:44 PM | By PointViews Editor

രാജ്യത്തെ ഗാർഹിക, വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണം, വില പരിഷ്കരണം, വിതരണ ശൃംഖല എന്നിവയിൽ നിർണായക മാറ്റങ്ങളുമായി എണ്ണക്കമ്പനികൾ. വരും മാസമായ നവംബർ 1 മുതൽ ഇൻഡെയ്ൻ, എച്ച്‌പി ഗ്യാസ്, ഭാരത് ഗ്യാസ് തുടങ്ങിയ പ്രധാന കമ്പനികളുടെ ഉപഭോക്താക്കൾക്ക് പുതിയ മാനദണ്ഡങ്ങൾ ബാധകമാകും. പ്രതിമാസ വില പരിശോധനകൾക്ക് പുറമെ പ്രാമാണീകരണ പ്രക്രിയകളും ബുക്കിങ് ചട്ടങ്ങളും കൂടുതൽ കർശനമാക്കാനാണ് തീരുമാനം.

പാചകവാതക വിതരണം സുതാര്യമാക്കുന്നതിന്റെ ഭാഗമെന്ന് അവകാശപ്പെട്ടാണ് ഒട്ടേറെ പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരുന്നത്. ദുരുപയോഗവും നിയമവിരുദ്ധ വിതരണവും തടയാൻ ആധാർ അധിഷ്ഠിത ഇ-കെവൈസി (e-KYC) പ്രക്രിയ നിർബന്ധമാക്കിയിട്ടുണ്ട്.

എല്ലാ ഉപഭോക്താക്കളും തങ്ങളുടെ ഗ്യാസ് കണക്ഷനുമായി ആധാർ ബന്ധിപ്പിക്കേണ്ടതുണ്ട്. കൂടാതെ ഒരു സിലിണ്ടർ ബുക്ക് ചെയ്ത ശേഷം അടുത്ത റീഫില്ലിനായി കുറഞ്ഞത് 15 ദിവസം കാത്തിരിക്കണമെന്ന നിബന്ധന ഇനി മുതൽ കർശനമായി പരിശോധിക്കും. ഡെലിവറി സുരക്ഷിതമാക്കുന്നതിന് ഉപഭോക്താവിന്റെ മൊബൈലിൽ ലഭിക്കുന്ന ഡെലിവറി ഓതൻ്റിക്കേഷൻ

കോഡ് (DAC/OTP) നൽകിയാൽ മാത്രമേ ജീവനക്കാർ

സിലിണ്ടർ കൈമാറുകയുള്ളൂ. നഗരപ്രദേശങ്ങളിൽ

ഘട്ടമായി എൽപിജി സിലിണ്ടറുകൾക്ക് പകരം പൈപ്പ്‌ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷനുകളിലേക്ക്

ആളുകളെ ആകർഷിക്കുന്നതിനുള്ള നടപടികളും

ഇതോടൊപ്പം വേഗത്തിലാക്കും.

അതിനിടെ, പുതിയ സംവിധാനങ്ങൾ നടപ്പിലാക്കുന്നത് മൂലം ജോലിഭാരം വലിയ തോതിൽ വർധിച്ചതായി കാണിച്ച് എൽപിജി വിതരണക്കാരായ ഏജൻസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി അവസാനം ഉണ്ടായ യുഎസ്-ഇറാൻ സംഘർഷത്തിന് ശേഷം സേവനങ്ങളിൽ അടിക്കടി വരുത്തിയ മാറ്റങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചെന്നും കമ്മീഷൻ തുക ഉടനടി വർധിപ്പിക്കണമെന്നുമാണ് വിതരണക്കാരുടെ സംഘടനകളുടെ ആവശ്യം. ഒക്ടോബർ 26-ന് ഡൽഹി സിബിഡി ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന ധർണയ്ക്ക‌് പോലീസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും, നിലവിൽ ചില പ്രധാന വിതരണ യൂണിയനുകൾ സമരം താത്കാലികമായി മാറ്റിപ്പവെച്ച് കേന്ദ്ര എണ്ണ മന്ത്രാലയവുമായും കമ്പനികളുമായും ചർച്ചയ്ക്ക‌് തയ്യാറായിട്ടുണ്ട്.

So it is certain that cooking gas will also work. Big changes in cylinder booking November 1 New rules.

Related Stories
ടൈറ്റാനിയം അഴിമതി കേസിൽ ചെന്നിത്തലയുടെ സുരക്ഷ ത്രിശങ്കുവിലേക്ക്: കേസിൽ സിബിഐയെ കക്ഷി ചേർത്തു.

Oct 28, 2026 06:43 PM

ടൈറ്റാനിയം അഴിമതി കേസിൽ ചെന്നിത്തലയുടെ സുരക്ഷ ത്രിശങ്കുവിലേക്ക്: കേസിൽ സിബിഐയെ കക്ഷി ചേർത്തു.

ടൈറ്റാനിയം അഴിമതി കേസിൽ ചെന്നിത്തലയുടെ സുരക്ഷ ത്രിശങ്കുവിലേക്ക്: കേസിൽ സിബിഐയെ കക്ഷി...

Read More >>
ബദൽ പാത: വയനാടിന്റെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി.

Oct 27, 2026 03:54 PM

ബദൽ പാത: വയനാടിന്റെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി.

ബദൽ പാത: വയനാടിന്റെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം...

Read More >>
കണ്ണവത്ത് ബോംബ് സ്ഫോടനം

Oct 26, 2026 02:37 PM

കണ്ണവത്ത് ബോംബ് സ്ഫോടനം

കണ്ണവത്ത് ബോംബ്...

Read More >>
വെറും 21,000 രൂപ കവർച്ച ചെയ്യാൻ മൂന്നു കാറിൽ 13 പേർ മൂന്ന് ജില്ലകളിലും രണ്ട് സംസ്ഥാനങ്ങളിലും ലക്ഷങ്ങൾ മുടക്കി കറങ്ങി നടന്നോ???!!!!

Oct 26, 2026 11:44 AM

വെറും 21,000 രൂപ കവർച്ച ചെയ്യാൻ മൂന്നു കാറിൽ 13 പേർ മൂന്ന് ജില്ലകളിലും രണ്ട് സംസ്ഥാനങ്ങളിലും ലക്ഷങ്ങൾ മുടക്കി കറങ്ങി നടന്നോ???!!!!

വെറും 21,000 രൂപ കവർച്ച ചെയ്യാൻ മൂന്നു കാറിൽ 13 പേർ മൂന്ന് ജില്ലകളിലും രണ്ട് സംസ്ഥാനങ്ങളിലും ലക്ഷങ്ങൾ മുടക്കി കറങ്ങി...

Read More >>
ടൈറ്റാനിയം അഴിമതി: ചെന്നിത്തല നൽകിയ കേസ് 28 ന് പരിഗണിക്കും. സംരക്ഷണം നഷ്ടമായാൽ സിബിഐയും ഇഡിയും എത്താനും സാധ്യത

Oct 24, 2026 11:23 AM

ടൈറ്റാനിയം അഴിമതി: ചെന്നിത്തല നൽകിയ കേസ് 28 ന് പരിഗണിക്കും. സംരക്ഷണം നഷ്ടമായാൽ സിബിഐയും ഇഡിയും എത്താനും സാധ്യത

ടൈറ്റാനിയം അഴിമതി: ചെന്നിത്തല നൽകിയ കേസ് 28 ന് പരിഗണിക്കും. സംരക്ഷണം നഷ്ടമായാൽ സിബിഐയും ഇഡിയും എത്താനും...

Read More >>
നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ എസ്ഐആർ വിരുദ്ധ പ്രക്ഷോഭത്തിൽ! പരകാല പ്രഭാകർ മണ്ടനാണോ?

Oct 23, 2026 02:10 PM

നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ എസ്ഐആർ വിരുദ്ധ പ്രക്ഷോഭത്തിൽ! പരകാല പ്രഭാകർ മണ്ടനാണോ?

നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ എസ്ഐആർ വിരുദ്ധ പ്രക്ഷോഭത്തിൽ! പരകാല പ്രഭാകർ...

Read More >>
Top Stories